Cinema Entertainment Homepage Featured India News

സിനിമയിൽ നിക്ഷേപിച്ചാൽ വൻ ലാഭവിഹിതമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടി; സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ നടന്റെ പരാതി

സാംഗ്ലി: സിനിമയിൽ നിക്ഷേപിച്ചാൽ വൻ ലാഭവിഹിതമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടിയെന്ന് സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ പരാതി. നടനും നിർമാതാവുമായ വിഗ്യാൻ മാനെ ആണ് പരാതി നൽകിയത്. തന്‍റെ പുതിയ ചിത്രമായ ‘നസാരിയ’യിൽ നിക്ഷേപിക്കാനാവശ്യപ്പെട്ടാണ് പണം തട്ടിയതെന്നാണ് പരാതി.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ വിഗ്യാൻ മാനെയിൽ നിന്ന് പലാഷ് മുച്ഛൽ 40 ലക്ഷം രൂപയാണ് തട്ടിയതെന്ന് പരാതിയിൽ പറയുന്നു. 2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിലാണ് പണം വാങ്ങിയത്. 25 ലക്ഷത്തിന് 12 ലക്ഷം എന്ന തോതിൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയത്. എന്നാൽ സിനിമ പൂർത്തിയായില്ല. തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ പലാഷ് പ്രതികരിച്ചില്ല. തുടർന്നാണ് വിഗ്യാൻ മാനെ പൊലീസിൽ പരാതി നൽകിയത്.

Related Posts