റിയാദ്: സൗദിയിൽ മാർക്കറ്റിങ്, സെയിൽസ് തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം 60 ശതമാനമായി ഉയർത്തി. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഉത്തരവ് ജനുവരി 19 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക.
മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം ഉറപ്പാക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. സ്വകാര്യ മേഖലയിൽ സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കുകയും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
മാർക്കറ്റിങ് വിഭാഗത്തിൽ മാർക്കറ്റിങ് മാനേജർ, പരസ്യ ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പി.ആർ. സ്പെഷ്യലിസ്റ്റ, ഫോട്ടോഗ്രാഫർ, അഡ്വർടൈസിങ് ഡിസൈനർ, സെയിൽസ് വിഭാഗത്തിൽ സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ പ്രതിനിധികൾ, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ സ്പെഷ്യലിസ്റ്റ്, ഗുഡ്സ് ബ്രോക്കർ എന്നീ തസ്തികകളിലാണ് 60 ശതമാനം സൗദി പൗരന്മാർക്കായി നിജപ്പെടുത്തിയത്.
















