Culture Kerala Lead News Lifestyle News

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന് കലാകിരീടം; തൃശൂർ രണ്ടാമത്, ആലത്തൂർ സ്കൂളിന് അഭിമാനനേട്ടം

തൃശൂർ: നാല് ദിവസമായി തുടരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടി കണ്ണൂർ ജില്ല. കഴിഞ്ഞ വർഷം നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കണ്ണൂർ ഇക്കുറി വാശിയോടെ പോരാടി. തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച കണ്ണൂർ അവസാന നിമിഷം വരെ മുന്നേറ്റം തുടർന്നു. മത്സരത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കണ്ണൂർ സ്വർണ്ണക്കപ്പിൽ മുത്തമിട്ടു.

അക്ഷരാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലോത്സവത്തിൽ 1023 പോയിന്‍റുമായാണ് കണ്ണൂർ സ്വർണക്കപ്പ് നേടിയത്. ആതിഥേയരായ തൃശൂർ ഇത്തവണ 1018 പോയിന്‍റോടെ രണ്ടാമതാണ്. തുടക്കം മുതൽ മുന്നേറിയെങ്കിലും മത്സരം അവസാനിച്ചപ്പോൾ 1013 പോയിന്‍റോടെ കോഴിക്കോട് ജില്ല മൂന്നാമതാണ്. ആലത്തൂർ ഗുരുകുലം എച്ച്എസ്എസ് ആണ് പോയിന്റ് നേട്ടത്തിൽ ഒന്നാമതുള്ള വിദ്യാലയം.

Related Posts