വാഷിങ്ടൺ: 54 വർഷത്തിന് ശേഷം വീണ്ടും ചാന്ദ്ര ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് നാസ. വനിത അടങ്ങുന്ന നാലംഗ സംഘത്തെയാണ് ആർട്ടിമിസ് 2 ചാന്ദ്ര ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി ഇവർ തിരിച്ചു വരും.
ആദ്യ ലോഞ്ച് വിൻഡോ പ്രകാരം ഫെബ്രുവരി 10 നുള്ളിൽ ആർട്ടിമിസ് 2 വിക്ഷേപിക്കണം. ഇപ്പോൾ ലക്ഷ്യമിടുന്നത് ഫെബ്രുവരി ആറാം തീയതി വിക്ഷേപണം നടത്താനാണ്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ രണ്ടാമത്തെ ലോഞ്ച് വിൻഡോയിലാകും വിക്ഷേപണം. മാർച്ച് 6 മുതൽ മാർച്ച് 11 വരെയാണ് സെക്കന്‍റ് ലോഞ്ച് വിൻഡോ.
നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെൺ എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമാകുക. അപ്പോളോ 11ന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൗത്യമാണ് നാസ ഏറ്റെടുത്തിരിക്കുന്നത്.
















