Cinema Entertainment Homepage Featured

‘അമ്മയ്ക്ക് അമ്മയുടെ ഇഷ്ടങ്ങളുണ്ട്’; തനിക്ക് അതിൽ ഒരു പ്രശ്നവും ഇല്ല, കുറേനാളായി വിമർശനങ്ങളെന്നും കിച്ചു സുധി

സോഷ്യൽ മീഡിയയിലൂടെ രേണു സുധിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് മകൻ കിച്ചു സുധി. അമ്മയ്ക്ക് അമ്മയുടെ ഇഷ്ടങ്ങളുണ്ടെന്നും തനിക്ക് അതിൽ ഒരു പ്രശ്നവും ഇല്ലെന്നും കിച്ചു സുധി വ്യക്തമാക്കി. കുറേനാളായി വിമർശനങ്ങളെന്നും താൻ പറയുന്ന കാര്യങ്ങൾ മറ്റൊരു രീതിയിലേക്ക് മാറ്റുകയാണെന്നും കിച്ചു പറയുന്നു.

സോഷ്യൽ മീഡിയ ലൈവിനിടെ കമന്റിന് മറുപടിയായാണ് കിച്ചു സുധി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ‘അമ്മ മീഡിയയോട് ഓവറായി സംസാരിക്കുന്നത് കുറയ്ക്കാൻ പറയുമോ’ എന്ന് ഒരാൾ കമന്റ് ബോക്സിൽ ചോദിച്ചു. ‘അതിപ്പോ ഞാൻ എങ്ങനെയാ പറയുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ’ എന്നായിരുന്നു കിച്ചുവിന്റെ ആദ്യ പ്രതികരണം.

താൻ തന്റെ കാര്യങ്ങളുമായി പോകുന്നുവെന്ന് കിച്ചു പറഞ്ഞു. താൻ കുറച്ച് നല്ല കാര്യങ്ങൾ പറയുന്നില്ലേ എന്ന് കിച്ചു ചോദിച്ചു. അതിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ പറയാനും തന്റെ ലൈവിലെത്തിയ പ്രേക്ഷകരോട് കിച്ചു ആവശ്യപ്പെട്ടു. തന്റെ വീഡിയോകൾ വെട്ടി പ്രചരിപ്പിക്കുന്നുവെന്നും സുധിയുടെ മകൻ പരാതി പറയുന്നു. ‘അമ്മയ്ക്ക് അമ്മയുടേതായ ഒരുപാട് ഇഷ്ടങ്ങളുണ്ട്. അമ്മ അതിൽ തന്നെ നിൽക്കട്ടെ. അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. കുറേനാളായി ഞാനിതൊക്കെ കേൾക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ വേറെ രീതിയിലേക്ക് മാറ്റുകയാണ്. കട്ട് ചെയ്ത് വീഡിയോകൾ ഇടുമ്പോൾ ഇത് കൂടി അതിൽ വരണം. ഞാൻ എന്റെ ഇഷ്ടം നോക്കി പോകട്ടെ. വെറുതെ വിടൂ പ്ലീസ്’, കിച്ചു മറുപടിയിൽ പറഞ്ഞു.

Related Posts