ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് യുടെ കരിയറിലെ അവസാന ചിത്രമായ ജനനായകന്റെ’ റിലീസ് പ്രതിസന്ധിയിലായതോടെ ആരാധകരും നിരാശയിലാണ്. തമിഴ്നാട് സർക്കാരും കേന്ദ്രസർക്കാരും വിജയ് യുടെ ചിത്രത്തിന് ആണിയടിക്കാൻ പദ്ധതി തയ്യാറാക്കുമ്പോൾ സെൻസർ ബോർഡാണ് ആയുധം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയില്‍ വിധി 9നു മദ്രാസ് ഹൈക്കോടതി പറയും. ചിത്രം റിലീസാകേണ്ട ദിനം തന്നെ ചിത്രത്തിന്റെ ഹർജി പരിഗണിക്കപ്പേടേണ്ടി വരുന്ന അവസ്ഥ. ഇതോടെ റിലീസ് തീയതി മാറ്റേണ്ട സാഹചര്യവുമെത്തി. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിര്‍മ്മാതാക്കളെ അറിയിക്കാത്തതെന്തെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു.
സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉണ്ടെന്നും വിദഗ്ധര്‍ കാണണമെന്നുമാണ് സെന്ഡസർ ബോർഡ് വാദം. സിനിമയില്‍ 27 കട്ട് വരുത്തിയെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടും സെൻസർ ബോർഡ് വഴങ്ങിയിട്ടില്ല. യു/എ സര്‍ട്ടിഫിക്കേറ്റ് 22ന് ഉറപ്പ് നല്കിയ ശേഷം സെൻസർ ബോർഡ് മലക്കം മറിഞ്ഞതിനെയാണ് കോടതി വിമർശിച്ചത്. അതേസമയം മാറ്റംവരുത്താൻ ചെയര്മാന് അധികാരം ഉണ്ടെന്നാണ് ബോര്‍ഡിന്റെ മറുപടി.
സിനിമയുടെ റിവ്യുവിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് അറിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ റിവൈസിംഗ് കമ്മിറ്റി പരിശോധിക്കുന്ന കാര്യം തിങ്കളാഴ്ച തന്നെ അറിയിച്ചുവെന്നായിരുന്നു സിബിഎഫ്സിയുടെ മറുപടി നൽകിയത്. പ്രദര്‍ശനാനുമതിയില്‍ തീരുമാനമെടുക്കാന്‍ റിവൈസിംഗ് കമ്മിറ്റിക്ക് സമയമുണ്ട്. 20 ദിവസത്തിനകം നിര്‍മ്മാതാക്കളെ തീരുമാനം അറിയിച്ചാല്‍ മതിയെന്നും സിബിഎഫ്സി പറഞ്ഞു.
പ്രദര്‍ശം തടയണമെന്ന ദുരുദ്ദേശം സെന്‍സര്‍ ബോര്‍ഡിന് ഇല്ലെന്നും സിബിഎഫ്സി വ്യക്തമാക്കിയത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ സിബിഎഫ്സിക്ക് പരാതി നല്‍കിയിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയിൽ അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികള്‍ എത്തിയതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയാലായത്. പിന്നിൽ വിജയ്ക്കെതിരായ തമിഴ്നാട്ടിലെ കക്ഷികളാണെന്നും ആരോപണമെത്തുന്നത്. 500 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചിത്രം 5000 തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ ജനനായകൻ തമിഴ്നാട് രാഷ്ട്രീയത്തിൽ ഭൂകമ്പനമുണ്ടാക്കുമെന്നും പിന്നിൽ ഡി.എം.കെയാണെന്നും തമിഴക വെട്രികഴകവും ആരോപിക്കുന്നത്.
















