Homepage Featured News World

കലാപം ഒഴിഞ്ഞ നേപ്പാളിൽ വീണ്ടും അശാന്തി? വില്ലനായത് ആര് ?

കാഠ്മണ്ഡു: കലാപം ഒഴിഞ്ഞ ഇന്ത്യയുടെ അയൽ സംസ്ഥാനമായ നേപ്പാളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളെ രാജ്യം ​ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. പാകിസ്ഥാനും, ബം​ഗ്ലാദേശും, നേപ്പാളും, മ്യാന്മാറുമെല്ലാം അരക്ഷിതാവസ്ഥയിലേക്ക് നീളുമ്പോൾ ഇന്ത്യൻ അതിർത്തികളിൽ സുരക്ഷാ സേന കാവൽ ശക്തമാക്കുകയും ചെയ്തു.

ബിഹാറിന്റെ അതിർത്തിയോട് ചേർന്നിരിക്കുന്ന നേപ്പാളിലെ ബിർഗഞ്ച് നഗരത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഘർഷം വീണ്ടും ഇന്ത്യ ​ഗൗരവകരമായി തന്നെ ഉറ്റ് നോക്കുകയാണ്. ഒരു ടിക് ടോക്ക് വീഡിയോയുടെ പേരിൽ പുറപ്പെട്ട ലഹള കലാപത്തിലേക്ക് വഴി തുറക്കുമെന്ന ആശങ്കയാണ് നേപ്പാൾ ഭരണകൂടം ഉറ്റുനോക്കുന്നത്. ബം​ഗ്ലാദേശിൽ ന്യുനപ വേട്ട അരങ്ങേറുമ്പോൾ തന്നെ സമാനമായ രീതിയിൽ നേപ്പാളിൽ ടിക് ടോക്ക് വീഡിയോയുടെ പേരിൽ ന്യുനപക്ഷമായ മുസ്ലീം സമുദായത്തിന് നേരെ ആൾക്കൂട്ട വേട്ടയെന്നാണ് സൂചനകൾ.

ഹിന്ദു മതവിഭാഗത്തെ ലക്ഷ്യമിട്ട പരാമർശങ്ങൾ ഉൾപ്പെട്ട ഒരു ടിക്‌ടോക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയിൽ നിന്നുള്ള രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഞായറാഴ്ച ബിർഗഞ്ചിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ധനുഷ ജില്ലയിലെ ജനക്പൂരിൽ, ഹൈദർ അൻസാരി, അമാനത് അൻസാരി എന്നീ രണ്ട് യുവാക്കൾ ടിക്‌ടോക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോ മതവികാരങ്ങളെ വ്രണപ്പെടുത്തിയതായി നാട്ടുകാർ ആരോപിച്ചു.

ഇതേ തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതുകൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിച്ചില്ല. കമല മുനിസിപ്പാലിറ്റിയിലെ വാർഡ് 6-ൽപള്ളി (മസ്ജിദ്) തീവ്ര ഹിന്ദു അക്രമകാരികളുടെ നേതൃത്വത്തിൽ നശിപ്പിക്കപ്പെട്ടതോടെ സംഘർഷം വീണ്ടും രൂക്ഷമായി. മസ്ജിദ് നശിപ്പിച്ചതിനെതിരെ മുസ്ലീം സംഘടനകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും, ബിർഗഞ്ചിലും പരിസര പ്രദേശങ്ങളിലും ടയറുകൾ കത്തിച്ച് മുദ്രാവാക്യങ്ങൾ വിളിച്ച് റാലികൾ നടത്തുകയും ചെയ്തു. ധനുഷ പാർസ എന്നീ ജില്ലകളിൽ ആരംഭിച്ച കലാപം പിന്നീട് ടിക്‌ടോക്ക് വഴിയും വ്യാപിച്ചു. മതപരവും സാമുദായികവുമായ വികാരങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് ഇരുവിഭാഗങ്ങളും പ്രതിഷേധങ്ങൾ നടത്തുന്നത്.

ഇതോടെ ജില്ലാ ഭരണകൂടം കർഫ്യൂ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. മതപരമായ സംഘർഷങ്ങൾ കണക്കിലെടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലയിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്നി ചെയ്യുന്നത്.

പാർസ ജില്ലയിലെ ജില്ലാ ഭരണ ഓഫീസ് തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ ചൊവ്വാഴ്ച രാവിലെ 8 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുകയും ഭീഷണിസാഹചര്യം തുടരുമെന്നതിനാൽ കർഫ്യൂ ഉച്ചയ്ക്ക് 1 മണി വരെ നീട്ടുകയായിരുന്നു. നിരോധനാജ്ഞ അവസാനിക്കാനിരിക്കെ കർഫ്യൂ ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ നീട്ടി. പാർസ ജില്ലയിലെ ബിർഗഞ്ച് മെട്രോപൊളിറ്റൻ സിറ്റിയിലെ നാല് മേഖലകളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കർഫ്യൂ പരിധിക്കുള്ളിൽ ആളുകൾ സഞ്ചരിക്കുന്നതും, ഏതുതരം കൂട്ടായ്മകളും, പ്രകടനങ്ങളും, യോഗങ്ങളും, ഉപരോധങ്ങളും നടത്തുന്നതും കർശനമായി നിരോധിക്കുന്നതായി ഉത്തരവിൽ പറയുന്നു.

Related Posts