Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന് ജാമ്യമില്ല. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് ഇന്ന് പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിച്ചത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

സ്വർണം പൂശിയ പാളികൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊടുത്തുവിടാമെന്ന് പത്മകുമാർ മിനുട്സിൽ സ്വന്തം കൈപ്പടയിൽ എഴുതിയെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്നായിരുന്നു പത്മകുമാറിന്‍റെ വാദം. എന്നാൽ അത്തരം ആവശ്യം ഉന്നയിച്ചതിന് രേഖകളൊന്നും ഇല്ലെന്നതാണ് പത്മകുമാറിന് തിരിച്ചടിയായത്.

Related Posts