Homepage Featured Kerala News

അസാധ്യമായി ഒന്നുമില്ലെന്ന് KSRTC ജീവനക്കാർ തെളിയിച്ചു, നിങ്ങളെയോർത്ത് അഭിമാനം; സന്തോഷം പങ്കുവെച്ച് മന്ത്രി ​ഗണേശ് കുമാർ

തിരുവനന്തപുരം: റെക്കോർഡ് വരുമാനം സ്വന്തമാക്കിയതിൽ കെഎസ്ആർടിസി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി കെബി ​ഗണേശ് കുമാർ. ജനുവരി അഞ്ചിന് ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ് സ്വന്തമാക്കിയതിനാണ് മന്ത്രിയുടെ അഭിനന്ദനം. കൂട്ടായ പ്രവർത്തനംകൊണ്ടാണ് നേട്ടം കൈവരിക്കാനായതെന്നും ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നും മന്ത്രി പറയുന്നു.

ജനുവരി അഞ്ചിന് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം 12.18 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനം 0.83 കോടിയും. കാലോചിതമായ പരിഷ്ക്കരണ നടപടികളും കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും “സ്വയംപര്യാപ്ത കെഎസ്ആർടിസി” എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി എന്ന് മന്ത്രി പറഞ്ഞു.

പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാർക്കിടയിൽ കെഎസ്ആർടിസിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. KSRTC CMD ഡോ. പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. എല്ലാ വിഭാഗം ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. കെഎസ്ആർടിസിക്ക് ഒപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും മന്ത്രി നന്ദി പറഞ്ഞു.

Related Posts