Homepage Featured Kerala News

പോക്സോ കേസ് പ്രതിക്ക് ആലപ്പുഴ ജില്ല ജയിലിൽ സഹതടവുകാരന്‍റെ മർദനം

ആലപ്പുഴ: പോക്സോ കേസ് പ്രതിക്ക് ആലപ്പുഴ ജില്ല ജയിലിൽ സഹതടവുകാരന്‍റെ മർദനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പൻ എന്നയാളെയാണ് സഹതടവുകാരൻ മർദിച്ചത്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദ്ദിച്ചത്. മർദനത്തിൽ തങ്കപ്പന്റെ പല്ല് തെറിച്ചു വീണു. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം.

പരുക്കേറ്റ തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ തങ്കപ്പനെ മർദ്ദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം.

Related Posts