Homepage Featured Kerala News

സുനിൽ കന​ഗോലു വിജയസാധ്യതാ റിപ്പോർട്ട് അവതരിപ്പിച്ചു; എൽഡിഎഫിനെ തകർക്കാൻ പദ്ധതികൾ മെനഞ്ഞ് കോൺ​ഗ്രസ്

കൽപ്പറ്റ: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്താനായി കോൺ​ഗ്രസ് ശ്രമം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന ലക്ഷ്യ 2026 എന്ന പേരിലുള്ള ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് കന​ഗോലു സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികൾ ആരാവണം, എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ എത്രത്തോളം വിജയസാധ്യതയുണ്ട് എന്നടക്കം വിശദമായ പഠന റിപ്പോർട്ടാണ് സുനിൽ കനഗോലു അവതരിപ്പിച്ചത്.

ഇന്നലെ നടന്ന അവലോകന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും ചിലയിടത്തെ അപ്രതീക്ഷിത പരാജയപ്പെട്ടതിന്റെ കാര്യകാരണങ്ങളും നേതൃയോഗം വിലയിരുത്തി. 100 സീറ്റ് നേടി ഭരണത്തിൽ എത്താനുള്ള കർമ്മ പദ്ധതിയാണ് പ്രതിപക്ഷ നേതാവിനുള്ളത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനാണ് നീക്കം. ഫെബ്രുവരിയിൽ 70 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയിലെത്തും.

Related Posts