Articles Food Health Homepage Featured Lifestyle

ബ്ലഡ് ഷു​ഗർ കുറക്കാം സമീകൃത ഭക്ഷണക്രമത്തിലൂടെ..

പാൻക്രിയാസിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഈ ശാരീരികാവസ്ഥയാണ് പ്രമേഹം. രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആ​ഗിരണം മന്ദഗതിയിലാക്കുകയോ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയോ ആണ് പ്രമേഹരോ​ഗികൾക്ക് നൽകേണ്ട പരിചരണം. ഇതിനായി സമീകൃത ഭക്ഷണക്രമം ശീലമാക്കണം.

സമീകൃതാഹാരം എന്നാൽ നമ്മുടെ ഭക്ഷണത്തിൽ പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ഉണ്ടായിരിക്കണം. ചീര, കോളിഫ്ലവർ, ബ്രോക്കോളി, കടല, മറ്റു പച്ചക്കറികൾ, ബ്രൗൺ റൈസ്, മുട്ട, ഗ്രിൽ ചെയ്ത ചിക്കൻ, പയർവർഗ്ഗങ്ങൾ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓട്‌സ്, ബീൻസ്, ആപ്പിൾ എന്നിവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ പാതിയും പച്ചക്കറികളായിരിക്കണം. കാൽ ഭാ​ഗം പ്രോട്ടിൻ. ബാക്കി കാൽ ഭാ​ഗം മാത്രമാകണം കാർബോഹൈഡ്രേറ്റുകൾ കൂടുതലടങ്ങിയ ഭക്ഷണം (അരി, ​ഗോതമ്പ് തുടങ്ങിയ ). ആവശ്യത്തിന് വെള്ളവും കൃത്യമായ ഇടവേളകളിൽ ശരീരത്തിലെത്തണം.

പ്രമേഹമുള്ളവരുടെ ആരോ​ഗ്യസംരക്ഷണത്തിന് വ്യായാമവും പ്രധാനമാണ്. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് പത്തു മിനിറ്റ് നേരം നടക്കാൻ സമയം കണ്ടെത്തണം. ലഘുഭക്ഷണം കഴിച്ച ശേഷമാകാം നടത്തം. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് ഓരോ ദിവസത്തെയും ഭക്ഷണം ക്രമീകരിക്കുകയും ഇതുകൂടി കണക്കിലെടുത്ത് ആവശ്യമായ മരുന്നുകൾ കഴിക്കുകയും ചെയ്യണം.

Related Posts