Homepage Featured Kerala News

വയനാട് ദുരന്തം; ദുരന്തബാധിതർക്കായി സംസ്ഥാനത്തിന്റെ ടൗൺഷിപ്പ് നിർമാണം അവസാനഘട്ടത്തിൽ

കൽപ്പറ്റ: വയനാട്ടിൽ ദുരന്തബാധിതർക്കായി സംസ്ഥാനസർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു റെസിഡൻഷ്യൽ പദ്ധതിയാണ് വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്നത്.

ഒമ്പത് ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയ്നേജ് എന്നിവയുടെ നിർമാണവും പ്രദേശത്ത് നടക്കുന്നുണ്ട്.1500-ഓളം തൊഴിലാളികളാണ് ടൗൺഷിപ്പിനായി പ്രവർത്തിക്കുന്നത്. ടൗൺഷിപ്പിലേക്കുള്ള റോഡുനിർമാണവും അതിവേ​ഗം പുരോ​ഗമിക്കുകയാണ്. 350 വീടുകൾക്കുള്ള സ്ഥലമൊരുക്കലും പൂർത്തിയായതായി സർക്കാർ അറിയിക്കുന്നു.

Related Posts