കോഴിക്കോട്: ആദിവാസിയായ ഏഴാം ക്ളാസ് വിദ്യാർത്ഥിയെ പ്ലസ് 2 വിദ്യാർത്ഥി വീട്ടിൽ കേറി ക്രൂരമായി മർദിച്ചതായി പരാതി. ചെരുപ്പ് മാറിയിട്ടു എന്നതാണ് കാരണം. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയായ മനീഷ് എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി കോട്ടേഴ്സിൽ താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. നെഞ്ചിനും മുഖത്തും പരുക്കേറ്റു. അമ്മ പിടിച്ചു മാറ്റിയത് കൊണ്ട് കൂടുതൽ പരുക്കേൽക്കാതെ രക്ഷപെടുകയായിരുന്നു എന്ന് മനീഷ് പറഞ്ഞു.
അതെ സ്കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ലസ് 2 വിദ്യാർത്ഥിയാണ് മർദിച്ചത്. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം.
















