Cinema Entertainment Homepage Featured

നൂറ് ദുഷ്‌കരം, 83 തൊട്ടു; മമ്മൂട്ടിക്ക് ഭാഗ്യമില്ല!

മ്മൂട്ടിയുടെ ആദ്യ നൂറ് കോടിയാകുമെന്ന് പ്രതീക്ഷിച്ച ‘കളങ്കാവല്‍’ ഇതുവരെ നേടിയത് 83 കോടിക്കു മുകളില്‍. നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേള്‍ഡ് വൈഡ് കളക്ഷന്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി പുറത്തിറക്കിയ പോസ്റ്ററില്‍ 2025 ലെ ക്ലാസിക്ക് ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് കളങ്കാവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനിക്കു ഇതുവരെ ഏറ്റവും ലാഭം നേടി കൊടുത്ത ചിത്രവും കളങ്കാവല്‍ ആയിരിക്കും. ടര്‍ബോയും കണ്ണൂര്‍ സ്‌ക്വാഡുമാണ് മമ്മൂട്ടി കമ്പനിയുടെ മറ്റു രണ്ട് വലിയ വിജയചിത്രങ്ങള്‍.

ഇതുവരെ 100 കോടി നേട്ടം സ്വന്തമാക്കാന്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്കു സാധിച്ചിട്ടില്ല. ആദ്യ വാരത്തിലെ ബോക്‌സ്ഓഫീസ് പ്രകടനത്തില്‍ നിന്ന് കളങ്കാവല്‍ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടിയായേക്കുമെന്ന് പ്രേക്ഷകര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ക്രിസ്മസ് അവധി കഴിയാറായതോടെ ഇനി കളങ്കാവല്‍ കളക്ഷനില്‍ വലിയ മുന്നേറ്റത്തിനു സാധ്യതയില്ല. 85 കോടിക്കു താഴെയായിരിക്കും ചിത്രത്തിന്റെ തിയറ്റര്‍ റണ്‍ പൂര്‍ത്തിയാകുക.

അതേസമയം ചിത്രത്തിന്റെ റിലീസ് മാറ്റിയതാണ് ബോക്‌സ്ഓഫീസില്‍ നേരിയ തിരിച്ചടിയായതെന്ന് മമ്മൂട്ടി ആരാധകര്‍ പറയുന്നു. നവംബര്‍ 27 നാണ് ആദ്യം റിലീസ് തീരുമാനിച്ചത്. പിന്നീട് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ അഞ്ച് വരെ ഒരാഴ്ച ഫ്രീ റണ്‍ കിട്ടാനുള്ള സാധ്യതയാണ് റിലീസ് നീട്ടിയപ്പോള്‍ മമ്മൂട്ടി കമ്പനി നഷ്ടപ്പെടുത്തിയതെന്നാണ് പ്രധാന വിമര്‍ശനം.

നവാഗതനായ ജിതിന്‍ കെ ജോസാണ് കളങ്കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി വില്ലനായെത്തിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍ ആണ് നായകനായി അഭിനയിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ് വിതരണം.

Related Posts