Homepage Featured Kerala News

വയനാട്ടിൽ കടുവ കൂട്ടിലായി; വണ്ടിക്കടവിൽ മാരനെ കടിച്ച് കൊന്ന കടുവയെന്ന് സ്ഥിരീകരണം

കൽപ്പറ്റ: വയനാട്ടിൽ കടുവ കൂട്ടിലായി. വണ്ടിക്കടവിൽ വെച്ച് ദേവര്‍ഗദ്ധ ഉന്നതിയിലെ മാരൻ എന്നയാളെ കടിച്ച് കൊന്ന കടുവയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്.

കടുവയെ പിടികൂടാന്‍ വനം വകുപ്പ് പലയിടങ്ങളിലായി നാലു കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ് കടുവ വീണത്. ക്യാമറ ഉപയോ​ഗിച്ച് വനംവകുപ്പ് നിരീക്ഷണം നടത്താറുണ്ടായിരുന്നു. ഇതിലെ ദൃശ്യങ്ങളിലൂടെ ആയിരുന്നു മാരനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞത്. 14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു.

Related Posts