Homepage Featured Kerala News

പോലീസ് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിരന്തരം വിമർശനം; സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലുടെയും നിരന്തരം വിമർശനം നടത്തിയ സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാൻ തുടങ്ങിയ കാര്യങ്ങൾ ചെയ്ത ആൾ സേനയിൽ തുടർന്നാൽ അത് പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉത്തരവിലുണ്ട്.‌

മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഉമേഷ് വള്ളിക്കുന്ന് വിധേയനായിരുന്നു. അതേസമയം പിരിച്ചുവിടൽ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു.പോലീസ് സേനയിലെ ഡേറ്റാ ബാങ്ക് വിവരങ്ങൾ ചോർത്തി നൽകിയകിന്റെ പേരിൽ നവാസ് എന്ന പോലീസ് ഉദ്യോ​ഗസ്ഥൻ സേനയിൽ നിന്ന് സസ്പെൻഷനായിരുന്നു. നവാസിനെ അനുകൂലിച്ചുള്ള ഉമേഷിന്റെ നിലപാടുകളും സേനയ്ക്ക് എതിരായി. കഴിഞ്ഞ നാളുകളിൽ പത്രത്തിൽ വന്ന ഉമേഷിന്റെ അഭിമുഖങ്ങളും സേന പരിശോധിച്ചു. ഇതിന്‌ പിന്നാലെയാണ് നടപടിയെത്തിയതെന്നാണ് സൂചന.

Related Posts