Homepage Featured Kerala News

ഹൃദയമെത്തി ! ഇനി പ്രതീക്ഷയുടെ മണിക്കൂറുകൾ; ഷിബുവിൻ്റെ എല്ലാ അവയവങ്ങളും ദാനം ചെയ്തു

കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലെത്തി. തിരിച്ചു. ആദ്യമായി ജനറൽ ആശുപത്രിയിൽ നടക്കുന്ന ഈ ശസ്ത്രക്രിയ വളരെ പ്രതീക്ഷയോടെയാണ് ആരോഗ്യകേരളം കാത്തിരിക്കുന്നത്. വളരെയധികം രോഗികൾ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തുനിൽക്കുന്നുണ്ട്. അവർക്ക് ഈ തീരുമാനം ഗുണകരമായിരിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗയ്ക്ക് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്.
11.40ന് തന്നെ എയർ ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ​ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നീട് ശസ്ത്രക്രിയക്ക് ശേഷം ‘ഹൃദയം’ കൊസോട്ടയുടെ വാഹനത്തിൽ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘവും എയർ ആംബുലൻസിലുണ്ട്.

നേപ്പാളിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തി ഏറെക്കാലമായി കാത്തിരിക്കുന്ന ദുർഗയ്ക്കാണ് ഹൃദയം ലഭിക്കുന്നത്. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയായിരുന്നു ദുർഗ. പിന്നീട് നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൃദയം മാറ്റിവെക്കാനുള്ള തീരുമാനമായത്.

എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയ​രോ​ഗ വിദ​ഗ്ധരായ ഡോ ജോർജ് വാളൂർ, ഡോ ജിയോ പോൾ, ഡോ രാഹുൽ സതീഷ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്. അതേസമയം, എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ ഷിബുവിൻ്റെ കുടുംബം സമ്മതിച്ചുവെന്ന് കെ സോട്ടോ പ്രതിനിധി നോബിൾ പറഞ്ഞു. ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചാണ് ഷിബു മരിച്ചത്. ഷിബുവിൻ്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, രണ്ട് നേത്ര പടലങ്ങൾ, ചര്‍മ്മം എന്നിവയാണ് ദാനം ചെയ്തത്. കേരളത്തിൽ ആദ്യമായാണ് ചര്‍മ്മം ദാനം ചെയ്യുന്നത്. നിലവിൽ ചര്‍മ്മം, സ്കിൻ ബാങ്കിൽ സൂക്ഷിക്കും.

ഇനി ആശങ്കകൾ ആവശ്യമില്ല. കഴിവും പ്രാഗദ്ഭ്യവുമുള്ള ഡോക്ടർമാർ ഇവിടുണ്ട്. ആരോഗ്യമുള്ള ഹൃദയമാണ്. ഒന്നര മണിക്കൂറിനകം ശാസ്ത്രക്രിയ പൂർത്തിയാകും. മൂന്നു മാസത്തോളം ആശുപത്രിയിലോ ആശുപത്രി പരിസരത്തോ രോഗി തുടരും. 48മണിക്കൂർ കൊണ്ട് ശാസ്ത്രക്രിയ വിജയമാണോ എന്ന കാര്യം വ്യക്തമാകും. സമ്പൂർണമായും സൗജന്യമായാണ് ശാസ്ത്രക്രിയ. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഹൃദയം ലഭിച്ചിരിക്കുന്നതെന്നും എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ട് സഹീർ ഷാ പറഞ്ഞു.

Related Posts