Homepage Featured India News

ചവറുകൂനയിൽ സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

ശ്രീനഗർ: ജമ്മു കശ്മീരിൽ ചവറുകൂനയിൽ നിന്ന് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തി. എൻഐഎ ആസ്ഥാനത്തിനു സമീപത്തുനിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് ജമ്മു കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. ജമ്മുവിലെ സിദ്രയിൽ നിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്.

ഞായറാഴ്ചയാണ് ജമ്മുകശ്മീരിൽ നിന്ന് സ്നൈപ്പർ കം അസോൾട്ട് റൈഫിളിൽ ഉപയോഗിക്കുന്ന ടെലിസ്കോപ്പ് കണ്ടെത്തിയത്. പിന്നാലെ മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും സംയുക്ത തെരച്ചിലാണ് മേഖലയിൽ നടക്കുന്നത്. ഇത്തരത്തിലുള്ള കണ്ടെത്തൽ മേഖലയിൽ ആദ്യമായെന്നാണ് അധികൃതർ വിശദമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംഭവം അന്വേഷിച്ചുവരികയാണ് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Posts