Homepage Featured Kerala News

ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി; രക്ഷകരായി പൊലീസും വനംവകുപ്പും

കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി. ഒരു കുട്ടിയടക്കമുള്ള സംഘമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്. സംഘം വനത്തിലൂടെ യാത്രചെയ്ത് ശബരിമലയിലേക്ക് വരാൻ ശ്രമിച്ചപ്പോഴായിരുന്നു വഴിതെറ്റിയത്. അച്ചൻകോവിൽ വനഭാഗത്ത് കുടുങ്ങിയ ഇവരെ പൊലീസും വനംവകുപ്പും ചേർന്ന് രക്ഷിച്ചു.

തിരുനെൽവേലിയിൽ നിന്ന് 24 പേർ വനത്തിലൂടെ ശബരിമലയിലെത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ചെങ്കോട്ട വഴി അച്ചൻകോവിൽ ഭാഗത്ത് എത്തിയ സംഘത്തിന് ശബരിമലയിലേക്ക് എത്താനായില്ല. കൊച്ചുകുട്ടിയും പ്രായമായ ഒരാളും ഉൾപ്പെട്ടതായിരുന്നു സംഘം. കല്ലേലി കോന്നി വഴി ശബരിമലയ്ക്ക് പുറപ്പെട്ടതാണ് തീർത്ഥാടകർ.

വിവരം അറിഞ്ഞയുടൻ വനം വകുപ്പും പൊലീസും തീർത്ഥാടകരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കൊടും വനത്തിനുള്ളിൽ വെച്ച് കണ്ടെത്തിയത്. കാട്ടുമൃ​ഗങ്ങൾ ധാരാളമായുള്ള മേഖലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

Related Posts