Yes27media ‘ദി സെലിബ്രൈറ്റി എക്സ്ചെയ്ഞ്ചി’ൽ ഷൈൻ ടോം ചാക്കോ കൈലാഷിനോട് തന്റെ ഓർമകൾ പങ്കുവെയ്ക്കുന്നു…
‘സാറെ എനിക്ക് സിനിമയിലഭിനയിക്കണം’ വീട്ടിലെത്തിയ കമലിനോട് ഒരിക്കൽ നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒന്ന് ചിരിക്കുക മാത്രം ചെയ്ത് സംവിധായകൻ വണ്ടിയെടുത്ത് പോയി. കുട്ടികളോട് എന്താവണമെന്ന് ചോദിച്ചാൽ പോലും നടനാകണമെന്ന് പറയില്ലെന്ന് ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. നടനാകാൻ മാത്രം ഒരു വഴിയുമില്ലാതിരുന്ന കാലത്ത് സിനിമയിലെത്താൻ ആഗ്രഹിച്ചയാളായിരുന്നു താനെന്നും ഷൈൻ ഓർക്കുന്നു.
മലയാള സിനിമയിലെ പ്രശസ്ത നടൻ കൈലാഷുമായി കണ്ടുമുട്ടിയപ്പോഴായിരുന്നു താരം രസകരമായ ഓർമകൾ പങ്കുവെച്ചത് . ദി സെലിബ്രൈറ്റി എക്സ്ചെയ്ഞ്ച് എന്ന ടോക് ഷോയിലാണ് ഇരുവരും കണ്ടുമുട്ടിയത്. മനസ്സിലെ കുട്ടിത്തം കളയാതെ സൂക്ഷിക്കുന്ന ഷൈനിന് ക്രീം ബിസ്കറ്റും കാപ്പിയും നൽകിയായിരുന്നു കൈലാഷ് സ്വീകരിച്ചത്. പല സന്ദർഭങ്ങളിലും കയ്യിലൊരു ബിസ്കറ്റുമായി ഷൈനിനെ കണ്ടിട്ടുണ്ട്. സൗഹൃദസംഭാഷണത്തിൽ ആ ഇഷ്ടത്തെക്കുറിച്ച് കൈലാഷ് ചോദിച്ചു. ചെറുപ്പം മുതലേ ഒരു കൗതുകത്തോടെയാണ് നമ്മൾ ക്രീം ബിസ്കറ്റിനെ നോക്കിക്കാണുന്നതെന്നും ഓറിയോ അടക്കം പലതരത്തിലുള്ളത് ഇറങ്ങിയിട്ടുണ്ടെങ്കിലും ഓറഞ്ച് നിറത്തിലുള്ളതിനോടാണ് കുട്ടിക്കാലം മുതൽ തനിക്ക് പ്രിയമെന്നും ചിരിച്ചുകൊണ്ട് ഷൈൻ പറയുന്നു. അങ്ങനെ ഒരു രസകരമായ ടോക് ഷോയ്ക്ക് തുടക്കമായി
ലൊക്കേഷനിൽ ആക്ഷനെന്ന് പറയുമ്പോൾ ചളിപ്പില്ലാതെ ഓടുകയും ചാടുകയും വേണം. താൻ അതിന് എപ്പോഴും തയ്യാറായിരിക്കുമെന്ന് ടോക് ഷോയിൽ ഷൈൻ പറഞ്ഞു. പ്രായം നോക്കാതെ തന്നെ തന്റെ സിനിമാസെറ്റുകളിൽ കൂടെ വന്നിരുന്ന അച്ഛന്റെ ഓർമകൾ ഷൈൻ പങ്കുവെച്ചു. ബാലയ്യയുമായി അച്ഛൻ ഏറെ നേരം സംസാരിച്ച കാര്യം അദ്ദേഹം ഓർത്തു. ഒരു നടനാകണമെന്ന് ചെറുപ്പകാലം തൊട്ട് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് ഷൈൻ പറയുന്നു. അതിന് കൂടെ നിന്ന മാതാപിതാക്കളെക്കുറിച്ചും അദ്ദേഹം ഷോയിൽ മനസ്സുതുറന്നു. അമ്മയാണ് കമൽ സാറിനെ സമീപിക്കാൻ തന്നോട് നിർദേശിച്ചതെന്നും ഷൈൻ പറയുന്നു. സിനിമയിലെത്താനായി ഷൈനിന്റെ അമ്മ ‘സംവിധായകൻ കമൽ സാറിനെ കാണൂ’ എന്ന് പറഞ്ഞത് അനുഗ്രഹിക്കപ്പെട്ട നിമിഷം തന്നെയെന്ന് ഷോയിൽ കൈലാഷും സമ്മതിച്ചു.
അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയുടെ മുഴുവൻ ഭാഗങ്ങൾ കാണാം Yes27media യിലൂടെ
















