Homepage Featured Kerala News

സംസ്ഥാന സ്കൂൾ കലോത്സവം: സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി; കലയുടെ കേളികൊട്ട് ഇക്കുറി തൃശൂരിൽ

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം. ഡിസംബർ 20ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ച് ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളുമാണുള്ളത്. മത്സരാർഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിൻറെ കാൽനാട്ടലും ഉച്ചയ്ക്ക് 12ന് തൃശൂർ ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിലെ സ്വാഗതസംഘം ഓഫീസിൽ കലോത്സവ ലോഗോ പ്രകാശനവും പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനവും മീഡിയ അവാർഡ് പ്രഖ്യാപനവും നടക്കും. തുടർന്ന് വിവിധ കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും അവലോകന യോഗം ചേരും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാവുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാജനും ഡോ. ആർ ബിന്ദുവും പങ്കെടുക്കും.

Related Posts