കൊച്ചി: ജിദ്ദ-കോഴിക്കോട് വിമാനത്തിന്റെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയില്‍ അടിയന്തരമായി ഇറക്കി. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം കൊച്ചിയിൽ ഇറക്കിയത്. എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയത്.
ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതുമാണ് യാത്ര അവസാനിപ്പിച്ചതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.
















