തിരുവനന്തപുരം: ശബരിമലയിൽ ചെന്നിത്തലയുടെ ആരോപണത്തിൽ പ്രവാസി വ്യവസായിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്നും ഇതു സംബന്ധിച്ച് പ്രവാസി വ്യവസായി തനിക്ക് വിവരം നൽകി എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.
എന്നാൽ കേട്ടറിഞ്ഞ കാര്യങ്ങളാണ് താൻ കൈമാറിയത് എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. ചിലരുടെ നമ്പറുകൾ ഇയാൾ എസ്ഐടിക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് എസ്ഐടി വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം ഫോൺ വഴിയും ഇയാളോട് വിശദാംശങ്ങൾ തേടിയിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി.
















