Gulf Homepage Featured News

സൗദിയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയെന്ന് ജിയോളജിക്കൽ സർവേ റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. ശക്തി കുറഞ്ഞ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. സൗദി സമയം പുല‍ർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയത്. സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു ഭൂചലനത്തിന്‍റെ തുടക്കം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്

നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വർക്കിന്‍റെ സ്റ്റേഷനുകളിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. അതേസമയം ഭൂചലനത്തിന്‍റെ ഭാ​ഗമായി നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. യുഎഇയിൽ ഭൂചലനത്തിന് പ്രത്യാഘാതങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് നാഷണൽ സീസ്മിക് നെറ്റ്‍വർക്ക് വ്യക്തമാക്കി. താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടില്ല.

Related Posts