Homepage Featured Local News

കൊച്ചി മേയർ സ്ഥാനത്തേക്ക് ആരെത്തും; കോൺ​ഗ്രസിൽ ആശയക്കുഴപ്പം

കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് ആരെത്തുമെന്നതിൽ കോൺ​ഗ്രസിൽ ആശയക്കുഴപ്പം. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനാണ് സാധ്യതയെന്ന് പറയുമ്പോഴും ഷൈനി മാത്യു, വി കെ മിനിമോള്‍ എന്നീ മൂന്നു പേരുകളും പരി​ഗണനയിലുണ്ടെന്നാണ് വിവരം.

മേയറെ തീരുമാനിക്കുന്നതിൽ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന്‍റെ അഭിപ്രായം തേടണമെന്നാണ് ഒരു വിഭാ​ഗം നേതാക്കളുടെ നിർദേശം. എന്നാൽ ഡിസിസി തീരുമാനമനുസരിച്ച് കെപിസിസി അനുമതിയോടെ തീരുമാനമെടുത്താൽ മതിയെന്നാണ് മറ്റൊരു വിഭാ​ഗം ആവശ്യപ്പെട്ടത്. മുതിര്‍ന്ന നേതാവ് കെവിപി കൃഷ്ണകുമാറും, യുവകൗണ്‍സിലര്‍ ദീപക് ജോയിയുമാണ് ഡെപ്യൂട്ടി മേയറുടെ സാധ്യതാ പട്ടികയില്‍ മുന്നില്‍.

കെ.എസ്.യുവിലൂടെ വളർന്ന നേതാവാണ് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദീപ്തിക്കാണ് ആദ്യ പരിഗണന. ലത്തീന്‍ സമുദായത്തിന് സ്വാധീനമുളള നഗരമെന്ന നിലയിലാണ് മിനിമോളുടെയും ഷൈനിയുടെയും പേര് ഒരു വിഭാഗം നേതൃത്വം നിർദേശിച്ചത്.

Related Posts