Homepage Featured Kerala News

മലപ്പുറത്ത് പൊലീസുകാരന്റെ കാർ മൂന്ന് വാഹനങ്ങളിലിടിച്ചു; അപകടത്തിന് കാരണം മദ്യപിച്ചതെന്ന് നാട്ടുകാർ

മലപ്പുറം: പാണ്ടിക്കാട് പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ വി രജീഷിനെ നാട്ടുകാർ തടഞ്ഞുവച്ചു. ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

രജീഷ് സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചിട്ടുണ്ട്. ഒരു കാറിലും രണ്ട് ഇരുചക്ര വാഹനങ്ങളിലുമാണ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. രജീഷിന്റെ കാർ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മറിഞ്ഞുവീണു. എന്നിട്ടും നിര്‍ത്താതെ, കരുവാരക്കുണ്ട് ഭാഗത്തേക്ക് രജീഷ് കാറുമായി പോയി.

തൊട്ടടുത്തുള്ള ഒരു കാറിലും പിന്നീട് ഒരു ബൈക്കിലും രജീഷിന്റെ വാഹനം ഇടിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അപകടമുണ്ടാക്കിയത് താനല്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥൻ. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ രജീഷിനെ കസ്റ്റഡിയിലെടുത്തു.

Related Posts