Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും ഇന്ന് കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം തുടരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും ഇന്ന് കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണസംഘം ഇതുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ദ്വാരപാലകശില്പം, കട്ടിളപ്പടി എന്നിവയിലെ സ്വർണപ്പാളി പുറത്തു കൊണ്ടുപോയ കേസുകളിൽ മുരാരി ബാബു പ്രതിയാണ്. എന്നാൽ ബോർഡിൻ്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിൻ്റെ വാദം.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ശബരിമല മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ്‌കുമാര്‍ വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

Related Posts