കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയിൽ ഇടം പിടിച്ചത്. 110 ദിവസത്തോളം നീളുന്ന ബിനാലെ മാർച്ച് 31ന് സമാപിക്കും. കൊച്ചി ബിനാലെ ഫൌണ്ടേഷൻ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന കലാ പ്രദർശനമാണ് കൊച്ചി-മുസിരിസ് ബിനാലെ.
25 ലേറെ രാജ്യങ്ങളില്‍നിന്നുള്ള അറുപതിലേറെ കലാകാരന്മാര് പങ്കാളിയാകുന്നതാണ് രാജ്യാന്തര വിഭാഗത്തിലെ പ്രദര്‍ശനം. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ രചനകളുടെ പ്രദര്‍ശനത്തിനുപുറമെ മലയാളി കലാകാരന്മാരുടെയും ഇന്ത്യന്‍ കലാ വിദ്യാര്‍ഥികളുടെയും കുട്ടികളുടെയും സൃഷ്ടികള്‍ പ്രത്യേക വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും.
















