Cinema Entertainment Homepage Featured

ധനുഷിനൊപ്പം അഭിനയിക്കാന്‍ മമ്മൂട്ടി? തീരുമാനം കഥ കേട്ട ശേഷം മാത്രം

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴ് സൂപ്പര്‍താരം ധനുഷും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഡി 55’ എന്ന ചിത്രത്തിലാകും ധനുഷിനൊപ്പം മമ്മൂട്ടി അഭിനയിക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ‘വണ്ടര്‍ബാര്‍ ഫിലിംസ്’ ആണ് രാജ് കുമാർ പെരിയസാമി – ധനുഷ് ചിത്രം നിര്‍മിക്കുകയെന്നാണ് വിവരം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ സിനിമയില്‍ ദക്ഷിണേന്ത്യയിലെ മറ്റു ചില സൂപ്പര്‍താരങ്ങളും ഭാഗമായേക്കും.

ധനുഷ് മമ്മൂട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ തിരക്കഥ പൂര്‍ണമായും പൂര്‍ത്തിയായ ശേഷമായിരിക്കും മമ്മൂട്ടി ‘ഡി 55’ ന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഉറപ്പ് നല്‍കുക. മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് പോസിറ്റീവ് പ്രതികരണം ലഭിച്ച ശേഷമേ ഔദ്യോഗിക പ്രഖ്യാപനം നടക്കൂ.

തമിഴിലെ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിയാണ് ഈ സിനിമ നിര്‍മിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരാതായപ്പോള്‍ അവര്‍ ഒഴിയുകയും ധനുഷിന്റെ പ്രൊഡക്ഷന്‍ ഹൗസ് ഏറ്റെടുക്കുകയായിരുന്നു.

പ്രൊഡക്ഷന്‍ ഹൗസ് മാറിയതോടെ നായിക വേഷത്തിലും മാറ്റം സംഭവിച്ചു. പൂജ ഹെഗ്‌ഡെയായിരിക്കും ചിത്രത്തില്‍ നായികയാകുകയെന്നാണ് നേരത്തെ ഉണ്ടായിരുന്ന വാര്‍ത്തകള്‍. പ്രൊഡക്ഷന്‍ ഹൗസ് മാറിയതോടെ സായ് പല്ലവി നായികയായി എത്തുമെന്നാണ് വിവരം.

ധനുഷ് ചിത്രത്തിനായി മമ്മൂട്ടി 15 കോടി പ്രതിഫലം വാങ്ങിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരണമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമായിരിക്കും ഇത്. 2024 ല്‍ പുറത്തിറങ്ങിയ ‘അമരന്‍’ ആണ് രാജ് കുമാറിന്റെ അവസാന സിനിമ.

Related Posts