Homepage Featured News World

ന്യൂയോർക് മേയറായ സൊഹ്റാൻ മംദാനി താമസം മാറുന്നു; ജനുവരി ഒന്ന് മുതൽ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്ക് മാറും

ന്യൂയോർക്: കുടുംബത്തിൻ്റെ സുരക്ഷ കണക്കിലെടുത്ത് ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി ആസ്റ്റോറിയയിലെ വാടകവീട്ടിൽ നിന്ന് താമസം മാറ്റുന്നു.ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും മഹ്മൂദ് മംദാനിയുടെയും മകനായ സൊഹ്റാൻ മംദാനി, വാടകവീട്ടിൽ താമസിച്ച് വാടക ഇല്ലാതാക്കുമെന്ന പ്രസ്താവന നടത്തുന്നതിനെതിരെ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ഉൾപ്പെടെ പലരും രംഗത്തെത്തിയിരുന്നു.

ഇത് തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ മംദാനിയുടെ വാടകവീടിനെ ചർച്ചകളിലേക്ക് എത്തിച്ചു. ന്യൂയോർക്ക് നഗരത്തിലെ സിംഗിൾ ബെഡ്‌റൂം അപ്പാർട്ട്മെൻ്റിന് ശരാശരി 3,500 ഡോളറാണ് വാടക. എന്നാൽ മംദാനി 2,300 ഡോളറാണ് താൻ താമസിക്കുന്ന ഫ്ലാറ്റിന് നൽകിയിരുന്നത്.

ജനുവരി 1 ന് മംദാനി കുടുംബത്തോടൊപ്പം ഗ്രേസി മാൻഷനിലേക്ക് താമസം മാറുമെന്നാണ് വിവരം. 1799 ൽ നിർമ്മിച്ചതാണ് ഈ കെട്ടിടം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോർക്ക് നഗരത്തിലെ മിക്ക മേയർമാരും ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്കാണ് താമസം മാറുന്നത്. മംദാനിയുടെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ന്യൂയോർക്ക് നഗരവുമായി ബന്ധപ്പെട്ട പാർപ്പിട നയം.

Related Posts