Kerala Lead News News

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉച്ചയ്ക്ക് 2:30 ഓടെ 50 ശതമാനത്തിലേറെ പോളിങ്

തിരുവനന്തപുരം: ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും ഉച്ചയോടെ 50 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

മാലിന്യ സംസ്കരണം, വ്യക്തികളുടെ പ്രവർത്തിക്കാനും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാനുമുള്ള കഴിവ്, ഭരണ കക്ഷികളുടെ പ്രാദേശിക വികസനം തുടങ്ങിയവയാണ് പ്രധാനമായും തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ജയപരാജയങ്ങളെ നിർണയിക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഇതുവരെയുള്ള പോളിങ് ആകെ 51.95 ശതമാനമാണ്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 2:30 വരെ 48.29 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

മറ്റു ജില്ലകളിലെ പോളിങ് ശതമാനം

കൊല്ലം – 52.18
പത്തനംതിട്ട – 50.64
ആലപ്പുഴ – 54.32
കോട്ടയം – 52.36
ഇടുക്കി – 50.95
എറണാകുളം – 54.95

Related Posts