Homepage Featured Kerala News

മലക്കം മറിഞ്ഞ് അടൂർ പ്രകാശ്; താൻ എന്നും അതിജീവിതയ്ക്ക് ഒപ്പം

തിരുവനന്തപുരം: താൻ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്ന് വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാധ്യമങ്ങൾ തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപണമുന്നയിച്ചു.

അതേസമയം ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കൺവീനർ അഡൂർ പ്രകാശിന്റെ അഭിപ്രായം യുഡിഎഫിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൊതുസമൂഹത്തിന് അങ്ങനെ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചന നടന്നുവെന്നത് ദിലീപിന്റെ തോന്നലാണ്. അതേസമയം അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു. ​

Related Posts