Homepage Featured Local News

ദീപ്തി മേരി വർ​ഗീസിന്റെ നേതൃത്വത്തിൽ റോഡ് ഷോ; ദീപാ ദാസ് മുൻഷി പങ്കെടുക്കും

കൊച്ചി: ദീപ്തി മേരി വർ​ഗീസിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ദീപ്തി മേരി വർ​ഗീസിന്റെ റോഡ് ഷോ ജനതാ റോഡിൽ ആരംഭിക്കുന്നത്. വൈകുന്നേരം 4 മണിക്ക് പാലാരിവട്ടം തമ്മനം റോഡിലെ തേജസ് ഓഡിറ്റോറിയത്തിന് അടുത്തുള്ള കോൺ​ഗ്രസിന്റെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിന് സമീപത്ത് വെച്ച് ദീപാ ദാസ് മുൻഷി റോഡ് ഷോയുടെ ഭാ​ഗമാകും.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംഘടനാ ചുമതലയുള്ള എഐസിസി അം​ഗം ദീപ്തി മേരി വർ​ഗീസിന്റെ റോഡ് ഷോയിലാണ് ദീപാ ദാസ് മുൻഷി പങ്കെടുക്കുക. കൊച്ചി കോർപ്പറേഷനിലെ നിലവിലെ കൗൺസിലറും അഭിഭാഷകയുമാണ് ദീപ്തി. കൊച്ചി കോർപ്പറേഷനിലെ (ഡിവിഷൻ 34) വാർഡ് സ്റ്റേഡിയം ഡിവിഷനിൽ നിന്നാണ് ദീപ്തി മേരി വർ​ഗീസ് ജനവിധി തേടുന്നത്. ശക്തമായ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ജനശ്രദ്ധയാകർഷിച്ച കോൺ​ഗ്രസ് നേതാവാണ് ദീപ്തി.

Related Posts