Homepage Featured Kerala Local News

കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി; സിപിഎം നേതാക്കൾ കോടികൾ കൈപ്പറ്റി: ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി ആരോപണം. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തിട്ട് 60,000 എന്ന് പെരുപ്പിച്ച് കാട്ടി. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.

കോയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗാ എക്കോടെക് എന്ന സ്ഥാപനത്തിന് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ടെണ്ടര്‍ നൽകിയതെന്നും ആരോപണ വിധേയരെ തന്നെ അന്വേഷണം ഏൽപ്പിച്ച് വിജിലൻസ് അന്വേഷണം പോലും വഴിതെറ്റിച്ചെന്നുമാണ് ബിജെപി ആക്ഷേപിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന്റെ പേരിൽ സിപിഎം നേതാക്കൾ കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നും വിവരങ്ങൾ വരും ദിവസങ്ങളിൽ തെളിവു സഹിതം പുറത്ത് വിടുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

Related Posts