ഭോപ്പാൽ: കർണാടക ഗവർണർ തവരചന്ദ് ഗേഹ്ലോട്ടിന്റെ കൊച്ചുമകനെതിരെ ഗാർഹിക പീഡനനവും കൊലപാതക ശ്രമവും ഉൾപ്പടെയുള്ള ആരോപണവുമായി ഭാര്യ രംഗത്ത്. ദേവേന്ദ്ര ഗേഹ്ലോട്ടിന്റെ ഭാര്യ ദിവ്യ ഗഹ്ലോട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. പണപ്പിരിവ്, ആഭ്യന്തര പീഡനം, കൊലപാതകശ്രമം, നാല് വയസുകാരി മകളെ തട്ടിക്കൊണ്ടുപോയി തുടങ്ങിയ ആരോപണങ്ങളാണ് പോലീസിന് മുൻപാകെ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ മധ്യപ്രദേശ് പോലീസ് കേസെടുത്തു. രത്ലാം എസ്.പി. അമിത് കുമാറിനെ സമീപിച്ച ദിവ്യ, തട്ടിക്കൊണ്ടുപോയ മകളെ അടിയന്തിരമായി രക്ഷപ്പെടുത്തണമെന്നും പ്രതികളിൽക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകി. തന്റെ നാല് വയസുകാരി മകളെ ഭർത്താവിന്റെ ബന്ധുക്കൾ ബലമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിക്കുന്നു.
ദിവ്യയുടെ പരാതിപ്രകാരം, ഭർത്താവ് ദേവേന്ദ്ര ഗേഹ്ലോട്ട് (33), മുൻ എംഎൽഎയും ചെറുമകനുമായ ജിതേന്ദ്ര ഗേഹ്ലോട്ട് (55), ഭർത്താവിന്റെ സഹോദരൻ വിശാൽ ഗേഹ്ലോട്ട് (25), ഭര്‍ത്താവിന്റെ അമ്മ അനിത ഗേഹ്ലോട്ട് (60)ർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി പീഡിപ്പിക്കുകയാണെന്ന് ദിവ്യ ഹെഗ്ലോട്ട് ആരോപിക്കുന്നു. വിവാഹത്തിന് മുമ്പ് ഭർത്താവിന്റെ മദ്യാസക്തി, മയക്കുമരുന്ന് ഉപയോഗം, പരസ്ത്രീ ബന്ധം തുടങ്ങിയ വിവരങ്ങൾ മറച്ചുവെച്ചാണ് വിവാഹം നടത്തിയതെന്നും ദിവ്യ പോലീസിന് മൊഴി നൽകി. 2018 മുഖ്യമന്ത്രി കന്യാദാന യോജന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്ചടങ്ങിൽ അന്നത്തെ കേന്ദ്രമന്ത്രി തവരചന്ദ് ഗേഹ്ലോട്ടും മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനും ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തിരുന്നു.
















