Homepage Featured Kerala News

സർക്കാർ തീയറ്ററിലെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; ആഭ്യന്തര അന്വേഷണം നടത്തുമെന്ന് കെഎസ്എഫ്‍ഡിസി

തിരുവനന്തപുരം: സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ. തിരുവനന്തപുരത്തെ സർക്കാർ തീയറ്ററുകളായ കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട വാർത്ത ഓൺലൈൻ പ്ലാറ്റ്ഫോമായ ന്യൂസ് മിനുട്ടാണ് പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് കെഎസ്എഫ്‍ഡിസിയും അറിയിച്ചു. തിയറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ആഭ്യന്തര അന്വേഷണത്തിനുശേഷം പരാതി അറിയിക്കാമെന്ന് കെഎസ്എഫ്‍ഡി എംഡി അറിയിച്ചു. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ ഹാക്കിങിലൂടെ ലഭ്യമാക്കിയതാണോ ആയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. തിയറ്ററിലെത്തിയ സിനിമാസ്വാദകരുടെ ദൃശ്യങ്ങള്‍ ഇത്തരത്തിൽ സൈറ്റുകളിൽ എത്തിയത് വളരെ ഗുരുതരമായാണ് പൊലീസ് കാണുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പോണ്‍ സൈറ്റുകളിലും ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിലുള്ള തിയറ്ററിലെ സീറ്റുകളിൽ കെഎസ്‍എഫ്‍ഡിസിയുടെ ലോഗോയും കാണാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Posts