Homepage Featured Kerala News

കോൺഗ്രസ്സിനുള്ളിൽ മാഫിയാ സംഘം ശക്തിപ്പെടുന്നു: ബിനോയ് വിശ്വം

സംസ്ഥാനത്തെ കോൺഗ്രസ്സിനുള്ളിൽ മാഫിയാ സംഘം ബലപ്പെടുകയൊണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കറുത്ത പണം നൽകുന്ന സാമ്പത്തിക പ്രമാണിമാരാണ് കോൺഗ്രസ്സിൽ മാഫിയാ സംഘങ്ങളെ വളർത്തുന്നത്.

അന്ധമായ ഇടത്പക്ഷ വിരോ ധം വച്ച് പുലർത്തുന്ന കോൺഗ്രസ്സ് ബി.ജെ.പി യുമായി പരസ്യമായി ചങ്ങാത്തം കൂടിയിരിക്കുകയാണെന്നും തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ ഉജ്വലവിജയത്തെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിൽ പുകഞ്ഞ കൊള്ളി പുറത്താണെന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുമ്പോഴും ഈ പുകഞ്ഞ കൊള്ളിയെ സ്നേഹിക്കുന്നവർ പുറത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts