Homepage Featured India Kerala News

ബ്രഹ്മോസിനായി കേരളം ഭൂമി വിട്ടു നൽകും; മൂന്നു പദ്ധതികൾക്ക് സ്ഥലം നൽകാൻ സുപ്രീംകോടതിയുടെ അനുമതി

തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ കേരളം 180 ഏക്കർ ഭൂമി വിട്ടുനൽകും. ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഓ ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈൽ നിർമ്മാണത്തിനും തന്ത്രപ്രധാനമായ ഹാർഡ്വെയർ നിർമ്മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആർഡിഓ ഭൂമി ഭൂമി ആവശ്യപ്പെട്ടത്. ഇതിനാണ് ഇപ്പോൾ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായും മറ്റൊരു 32 ഏക്കർ സ്ഥലം സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാനും വിട്ടു നൽകുന്നുണ്ട്.

നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിൽ 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം ബാക്കി വരുന്ന 257 ഏക്കർ ഭൂമി മൂന്ന് വികസന പദ്ധതികൾക്കായി കൈമാറാനാണ് കേരളത്തിന്റെ തീരുമാനം. ജയിലിന്റെ സ്ഥലം വികസനങ്ങൾക്ക് കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി വേണം. തുടർന്നാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. സംസ്ഥാന സർക്കാരിനുവേവേണ്ടി സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായത്. സുപ്രീം കോടതി ഉത്തരവോടെ കേരളത്തിന് മൂന്ന് പദ്ധതികൾക്കും ഭൂമി കൈമാറാൻ തടസ്സങ്ങളിൽ

കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമിയാണ് ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകിയത്. ഇതനുസരിച്ച് കേരള ​ഗവൺമെന്റ് ഡിആർഡിഓയ്ക്കാണ് ഭൂമി കൈമാറുക. നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നൽകാനും സുപ്രീം കോടതി അനുമതി നൽകി. ഇതോടൊപ്പം സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി.

ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനേക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. സശസ്ത്ര സീമ ബലിൻ്റെ ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് നിലവിൽവരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. ഇത് ദേശസുരക്ഷയ്ക്ക് അനിവാര്യമാണ്. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും കേരളത്തിനെ സംബന്ധിച്ച് നിർണായകമാണ്.

Related Posts