Homepage Featured Kerala News

കേരളത്തിലെ വികസനം തടസപ്പെടുത്താനുള്ള നീക്കത്തെ നിയമപരമായി നേരിടും; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരെയുള്ള ഇ ഡി നടപടി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും കേരളത്തിലെ വികസനം തടസപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്നും സിപിഎമ്മിന് ബിജെപിയുമായോ യുഡിഎഫുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ബോർഡിന്‍റെ (KIIFB)ധനസമാഹരണത്തിനായി നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടികാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചട്ട ലംഘനവുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് മൂന്നുമാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിക്ക് നൽകിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായ നടപടിയുടെ ഭാഗമായാണ് ഇഡി അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ അഭിഭാഷകൻ വഴിയോ നോട്ടീസിന് മറുപടി നൽകാം.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള ഇഡിയുടെ നീക്കമാണെന്നും മന്ത്രി ആരോപിച്ചു. കേരളത്തിലെ സിപിഎം നേതാക്കളെ കുടുക്കാൻ ഇഡി കുറെ നാളായി പരിശ്രമം നടത്തുകയാണ്. അതെല്ലാം പൊളിഞ്ഞു പാളിസായ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് നോട്ടീസുമായി ഇറങ്ങിയിരിക്കുന്നത്.

Related Posts