Homepage Featured News World

ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയിൽ ഭൂകമ്പം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല

ജക്കാർത്ത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയിൽ ഭൂകമ്പം. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്താണ് ( ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 M തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി INCOIS റിപ്പോർട്ട് ചെയ്തത്.

കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും INCOIS അറിയിച്ചു. അതേ സമയം, ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും നിലവിൽ സുനാമി സാധ്യതയില്ലെന്നും ജിയോഫിസിക്സ് ഏജൻസി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം ( watch alert ) നൽകിയിട്ടുണ്ട്.

Related Posts