Homepage Featured Kerala News

ആശ്വാസം തരുമോ സ്വർണ്ണവില: വില 92,000ത്തിന് താഴെയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ശനിയാഴ്ച ഉയർന്ന സ്വർണ്ണവിലയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. പവന് 520 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 92,000 രൂപയുടെ താഴെയായി. നിലവിൽ 22 കാരറ്റ് ഒരു പവന്റെ വിപണി വില 91,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം ഒരു ലക്ഷം രൂപ നൽകേണ്ട സാഹചര്യമാണുള്ളത്.

Related Posts