Homepage Featured Local News

കോട്ടയം നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു;പ്രതി അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരത്തിൽ മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽകോട്ടയം നഗരസഭാ മുൻ കൗൺസിലറായിരുന്ന വി കെ അനിൽകുമാറിൻ്റെ മകൻ അഭിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവസമയത്ത് അനിൽകുമാറും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആദർശിന്റെ കൈയ്യിൽ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും, പണം നൽകിയിരുന്നില്ല. പുതുപ്പള്ളി സ്വദേശിയായ ആദർശ്, കോട്ടയം നഗരത്തിൽ മാണിക്കുന്നത്തുള്ള അനിൽകുമാറിന്റെ വീട്ടിൽ എത്തി പ്രശ്‌നം ഉണ്ടാക്കി. ഇതേത്തുടർന്നുള്ള തർക്കത്തിലാണ് ആദർശ് കൊലപ്പെട്ടത്. അഭിജിത്താണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.അഭിജിത്തിൻ്റെ വീടിൻ്റെ മുറ്റത്ത് വച്ച് മരിച്ച ആദർശുമായി അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങളും, തുടർന്ന് മാതാപിതാക്കൾ സംഭവം ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. കോട്ടയം നഗരസഭ മുൻ കൗൺസിലർ വി.കെ അനിൽകുമാറിൻ്റെ മകനാണ് അഭിജിത്ത്. ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ തന്നെയാണ് ഇത്.വീടിൻ്റെ ഗേറ്റിൻ്റെ സമീപത്ത് വച്ചാണ് ആദർശും, അഭിജിത്തും തമ്മിൽ വഴക്കുണ്ടാകുന്നത്. തുടർന്ന് പിടിച്ചു മാറ്റുന്നതിനിടെ റോഡിലേക്ക് ഇറങ്ങി ചെന്ന് കയ്യാങ്കളി നീളുന്നതും ഇതിൽ വ്യക്തമാണ്. എന്നാൽ യുവാവിന് കുത്തേറ്റത് എങ്ങനെയെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല.

സംഭവത്തെ തുടർന്ന് അഭിജിത്ത് ഒളിവിലാണ്. അനിൽകുമാറിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിൽ ഇവർക്കും പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts