പത്തനംതിട്ട: ശബരിമലയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമ അനുമതി ലഭിച്ചാലുടൻ റോപ്പ് വേ നിർമ്മാണം ആരംഭിക്കാനാകും. വന്യ ജീവി വകുപ്പിൽ നിന്നുമുള്ള സംഘം കഴിഞ്ഞ ഒക്ടോബർ മാസം ഇവിടെ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കും. അതിന് ശേഷം കേന്ദ്ര വന്യ ജീവി ബോർഡ് റിപ്പോർട്ട് അംഗീകരിച്ച് അനുവാദം നൽകുന്നത് വനം വകുപ്പിന് പകരം ഭൂമിവിട്ട് നല്കണം. കുളത്തൂപ്പുഴയിൽ കിട്ടിയപ്പാറയിലാണ് വനം വകുപ്പിന് നല്കാനായി പകരം ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഭൂമി കൈമാറ്റം കഴിഞ്ഞാൽ പദ്ധതി പ്രദേശം വനം വകുപ്പിൽ നിന്നും ദേവസ്വം ബോർഡിന് കൈ മാറും. തുടർന്ന് തിർമ്മാണം ആരംഭിക്കാം. പമ്പ- ഹി ൽടോപ്പിൽ നിന്നും ആരംഭിച്ച് മാളികപ്പുറം പോലീസ് ബാരക്കിന് പുറകിൽ എത്തിച്ചേരുന്ന റോപ്പ് വേയ്ക്ക് അഞ്ച് ടവറുകളാണ് ഉള്ളത്. 2.7 കിലോ മീറ്റർ ദൂരമാണ്. ഇതിൽ രോഗികളെ കൊണ്ട് പോകാനുള്ള ആംബുലൻസ് കാബിൻ ഉള്ളതിനാൽ യാത്രാ ക്യാബിനുകൾക്ക് വേണ്ട സുരക്ഷാമാനദണ്ഡം ഇതിലും പാലിക്കണം. എയിറ്റിന്ത് സ്റ്റപ്സ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡിനാന്ന് നിർമ്മാണ ചുമതല. ബി.ഒ.റ്റി വ്യവസ്ഥയിലാണ് നിർമ്മാണം.
ശബരിമലയിൽ റോപ്പ് വേ നിർമ്മാണം ഉടൻ
















